Monday, 28 January 2008

പാഠം 2-പിടിച്ചു വലിക്കുന്നവരെ ഒഴിവാക്കുക!

ചില കച്ചവട സ്ഥാപനങ്ങള്‍ നിര്‍ബ്ബന്ധിച്ചു സാധനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കും. അവരെ തീരെ ഒഴിവാക്കുക. ഉപഭോക്താക്കളെ എന്തു വാങ്ങണം എന്നു തീരുമാനമെടുക്കാന്‍ പോലും ഇവരില്‍ ചിലര്‍ സമ്മതിക്കാറില്ല. അതിനാല്‍ ഇവരുടെ വാചകമടിയില്‍ പിടിച്ചുനില്‍ക്കാന്‍ വയ്യാതെ എന്തെങ്കിലും ഒക്കെ വാങ്ങി പോകുന്നവര്‍ ഉണ്ടു. അവരോട്:

“നിങ്ങള്‍ മാര്‍ക്കറ്റില്‍ പോകുന്നതിനു മുമ്പു തീര്‍ച്ചയായും വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റു ഉണ്ടാക്കുക. ആസാധനങ്ങള്‍ എവിടെ കിട്ടുമെന്നു ഒരു ധാരണയില്‍ എത്തുക. കൂടൂതാള്‍ വാചകമടിക്കുന്ന സെയില്‍‌സ്മാന്‍‌മാരുള്ള കടകളെ ഒഴിവാക്കുക. കാരണം അവര്‍ നമ്മെ തെറ്റിദ്ധരിപ്പിച്ചു സാധനങ്ങള്‍ വാങ്ങാന്‍ ഇടയാക്കിക്കും. നമ്മുടെ ആവശ്യങ്ങളെ ചോദിച്ചറിഞ്ഞു സഹായിക്കുന്നവരുള്ള സ്ഥാപനത്തില്‍ നിന്നും മാത്രം സാധങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.”

Sunday, 27 January 2008

പാഠം ഒന്നു

പാഠം ഒന്ന്‌.

എറ്റവും കൂടുതല്‍ പരസ്യം എവിടെ കാണുന്നുവോ - അവരെ കൂടുതല്‍ സൂക്ഷിക്കുക!
പരസ്യം വളരെ ചിലവുള്ള ഒരു ഏര്‍പ്പാടാണു. ഭീമമായ തുക ഇങ്ങനെ ചിലവാക്കുമ്പോള്‍
അതിന്റെ ചിലവുകൂടി ഉപഭോക്താവു വഹിക്കേണ്ടിവരും.

നിത്യ ജീവിതത്തിനു ആവശ്യമില്ലാ‍ത്തതും പരസ്യത്തിന്റെ പ്രേരണയാല്‍ വങ്ങി, ക്രമേണ അതു ഒരു ആവശ്യവസ്തു ആയി തീരുന്ന ചില അവസ്തകള്‍ ഉണ്ടാവാറുണ്ട്. ഉദാ: പാന്‍ പരാഗ്, സിഗരറ്റ്, ചില പാക്കുകള്‍, ടിന്‍ ഫുഡുകള്‍, മുതലായവ.

ഞാന്‍ ഒരു പാരയാണു :>{

നമ്മള്‍ എപ്പോഴും പറ്റിക്കലിനു ഇര ആയിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലു, നമ്മള്‍ അറിഞ്ഞോ അറിയാതേയൊ കബളിപ്പിക്കപ്പെടുന്നുണ്ട്.

ഓരോ തവണയും കബളിപ്പിക്കപ്പെടുമ്പോള്‍ അതു കണ്ടുപിടിപ്പിക്കപ്പെട്ടാല്‍ അതു സമയം അനുസരിച്ചു മറ്റുള്ളവരെ കൂടി ഞാന്‍ അറിയിക്കാം. ആര്‍ക്കെങ്കിലും, അത്തരം കാര്യങ്ങളില്‍ മുന്‍ കരുതല്‍ എടുക്കാന്‍ പറ്റിയാല്‍ അത്രയും ആകട്ടെ!

സ്നേഹത്തോടെ

മലയാളം എഴുതാൻ, വായിക്കാൻ

Click here for Malayalam Fonts

ഇവിടെ വന്നവര്‍