ഞാന്‍ ഒരു കാഴച കണ്ടു:-
കണ്ടതു സത്യം -
ഒരു തടിച്ചു,കപ്പടാമീശയും കുടവയറുമുള്ള ഒരു നമ്പൂരി അരയില്‍ കത്തി, അരയുടെ ഇടതു വശത്തു ഒരു എല്ലിന്‍ കഷണം കെട്ടി തൂക്കിയിട്ടിരിക്കുന്നു. തോളില്‍ കയര്‍കെട്ടിയ കുടം, കുടത്തിന്റെ വായ വരെ വെളുത്ത പത, അടുത്തു വന്നപ്പോള്‍ ഒരു രൂക്ഷ ഗന്ധം.
വേറൊരു ഈഴവന്‍ വരുന്നു,
വെളുത്ത വലിയ ചുട്ടിതോര്‍ത്ത് ഉടുത്തു, ഇടതു കയ്യില്‍ തോളോടു ചേത്തുവച്ച ഉരുളിയില്‍ വെള്ള ചോറും- ചോറിന്റ് ഒരരികില്‍ കുറാച്ചു ശര്‍ക്കരപായസവും. ഈ ഈ ഴവന്‍ (ചോന്‍ എന്നു മദ്ധ്യ തിരുവിതാം കൂറില്‍ പറയും) നെഞ്ചിലെ എല്ലിന്‍ കൂടു കയ്യുയര്‍ത്ത്തി പിടിച്ചിരിക്കുന്നതു കൊണ്ട് ക്രുത്യമായി എത്ര ആറാംവാരി എല്ലുകള്‍ ഊണ്ട് എന്നു വ്യക്തമായീ കാണാം. നെറ്റിയില്‍ ചന്ദനത്തിനു പകരം അകില്‍ അരച്ചു നീളത്തില്‍ കുറി വരച്ചിട്ടുണ്ട്. കോലുപോലുള്ള കാലും, അല്പം കൂനിയ നടുവും കൊണ്ട് ധ്രുതിയിലുമല്ല പതുക്കെയുമല്ല എന്നരീതിയില്‍, എന്നാ വേവലാതി പൂണ്ടിട്ടാണ് മുഖമെങ്കിലും പുഞ്ചിരിക്കാതിരിക്കാന്‍ ആ മുഖത്തിനു സാധിക്കുന്നില്ല.
ആദ്യത്തെയാള്‍ നമ്പൂരിയാണന്നും, മറ്റേയാള്‍ ചോവനാണനും സാക്ഷാല്‍ മുത്തപ്പന്‍ ബ്ലോഗുവായിച്ചപ്പോഴാണു സംശയലേശമെന്നിയേ മനസ്സിലായത്.
സംശയം അങ്ങനെ തീര്‍ന്നു... നാരായണാ... നാരായണാ...
Wednesday, 7 January 2009
Subscribe to:
Comments (Atom)