കബളിപ്പിക്കപ്പെടുന്നതെങ്ങനെ?

Wednesday 7 January 2009

സംശയം അങ്ങനെ തീര്‍ന്നു... നാരായണാ... നാരായണാ...

ഞാന്‍ ഒരു കാഴച കണ്ടു:-
കണ്ടതു സത്യം -
ഒരു തടിച്ചു,കപ്പടാമീശയും കുടവയറുമുള്ള ഒരു നമ്പൂരി അരയില്‍ കത്തി, അരയുടെ ഇടതു വശത്തു ഒരു എല്ലിന്‍ കഷണം കെട്ടി തൂക്കിയിട്ടിരിക്കുന്നു. തോളില്‍ കയര്‍കെട്ടിയ കുടം, കുടത്തിന്റെ വായ വരെ വെളുത്ത പത, അടുത്തു വന്നപ്പോള്‍ ഒരു രൂക്ഷ ഗന്ധം.


വേറൊരു ഈഴവന്‍ വരുന്നു,
വെളുത്ത വലിയ ചുട്ടിതോര്‍ത്ത് ഉടുത്തു, ഇടതു കയ്യില്‍ തോളോടു ചേത്തുവച്ച ഉരുളിയില്‍ വെള്ള ചോറും- ചോറിന്റ് ഒരരികില്‍ കുറാച്ചു ശര്‍ക്കരപായസവും. ഈ ഈ ഴവന്‍ (ചോന്‍ എന്നു മദ്ധ്യ തിരുവിതാം കൂറില്‍ പറയും) നെഞ്ചിലെ എല്ലിന്‍ കൂടു കയ്യുയര്‍ത്ത്തി പിടിച്ചിരിക്കുന്നതു കൊണ്ട് ക്രുത്യമായി എത്ര ആറാംവാരി എല്ലുകള്‍ ഊണ്ട് എന്നു വ്യക്തമായീ കാണാം. നെറ്റിയില്‍ ചന്ദനത്തിനു പകരം അകില്‍ അരച്ചു നീളത്തില്‍ കുറി വരച്ചിട്ടുണ്ട്. കോലുപോലുള്ള കാലും, അല്പം കൂനിയ നടുവും കൊണ്ട് ധ്രുതിയിലുമല്ല പതുക്കെയുമല്ല എന്നരീതിയില്‍, എന്നാ വേവലാതി പൂണ്ടിട്ടാണ് മുഖമെങ്കിലും പുഞ്ചിരിക്കാതിരിക്കാന്‍ ആ മുഖത്തിനു സാധിക്കുന്നില്ല.
ആദ്യത്തെയാള്‍ നമ്പൂരിയാണന്നും, മറ്റേയാള്‍ ചോവനാണനും സാക്ഷാല്‍ മുത്തപ്പന്‍ ബ്ലോഗുവായിച്ചപ്പോഴാണു സംശയലേശമെന്നിയേ മനസ്സിലായത്.


സംശയം അങ്ങനെ തീര്‍ന്നു... നാരായണാ... നാരായണാ...

Tuesday 22 July 2008

സർക്കാരെ, വളരെ നന്ദി!

വളരെ നന്ദി! സർക്കാരെ, വളരെ നന്ദി!

വൈകിയാണങ്കിലും സദ് ബുദ്ധി തോന്നിയല്ലോ!

സ്ത്രീകളെ അടുക്കളയിലേക്കു വിടുന്ന പരസ്യങ്ങൾ നിരോധിക്കുന്നു -വാർത്ത

ജീവിത വിജയത്തിനല്ല മറിച്ചു പരാജയമാണു പല പരസ്യങ്ങളുടെയും വലയിൽ വീഴുന്നവർക്കു അവസാനം കിട്ടുന്നതു!

നന്ദി സർക്കാരെ, നന്ദി!

ഇനിയും ഉണ്ട് കുറെ ഏറെ നിരോധിക്കാൻ...അതിൽ പ്രധാനം ഭക്തി പരസ്യവും, അന്ധവിശ്വാസത്തെ മുതലെടുക്കുന്ന പരസ്യവും ആണു!ഇതിനുകൂടി ദയവായി ഒരു തീരുമാനം എടുക്കണം!

മാത്രവുമല്ല ഇത്തരം പരസ്യം സ്വീകരിക്കുന്നമാധ്യമങ്ങൾ നിരോധിക്കുകയും വേണം, മനുഷ്യരെ വഴിതെറ്റിക്കുന്നതിനെതിരെ കേസ് എടുക്കുകയും ചെയ്യണം.

Sunday 20 July 2008

നിങ്ങൾ രത്നങ്ങൾ ധരിക്കൂ!



നിങ്ങൾ ഭാഗ്യ രത്നങ്ങൾ ധരിക്കൂ!

അവരുടെ ഭാഗ്യം ഇരട്ടിആവട്ടെ!
( പക്ഷെ - അതു വിൽക്കുന്നവരുടേതണു എന്നു മാത്രം)

(ഇതു വാങ്ങുന്ന സമയത്തു ഒന്നു ചോദിക്കാൻ മറക്കരുതു: ഇതു തിരിച്ചു തന്നാൽ എന്തു തിരിച്ചു തരും?)

Monday 28 January 2008

പാഠം 2-പിടിച്ചു വലിക്കുന്നവരെ ഒഴിവാക്കുക!

ചില കച്ചവട സ്ഥാപനങ്ങള്‍ നിര്‍ബ്ബന്ധിച്ചു സാധനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കും. അവരെ തീരെ ഒഴിവാക്കുക. ഉപഭോക്താക്കളെ എന്തു വാങ്ങണം എന്നു തീരുമാനമെടുക്കാന്‍ പോലും ഇവരില്‍ ചിലര്‍ സമ്മതിക്കാറില്ല. അതിനാല്‍ ഇവരുടെ വാചകമടിയില്‍ പിടിച്ചുനില്‍ക്കാന്‍ വയ്യാതെ എന്തെങ്കിലും ഒക്കെ വാങ്ങി പോകുന്നവര്‍ ഉണ്ടു. അവരോട്:

“നിങ്ങള്‍ മാര്‍ക്കറ്റില്‍ പോകുന്നതിനു മുമ്പു തീര്‍ച്ചയായും വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റു ഉണ്ടാക്കുക. ആസാധനങ്ങള്‍ എവിടെ കിട്ടുമെന്നു ഒരു ധാരണയില്‍ എത്തുക. കൂടൂതാള്‍ വാചകമടിക്കുന്ന സെയില്‍‌സ്മാന്‍‌മാരുള്ള കടകളെ ഒഴിവാക്കുക. കാരണം അവര്‍ നമ്മെ തെറ്റിദ്ധരിപ്പിച്ചു സാധനങ്ങള്‍ വാങ്ങാന്‍ ഇടയാക്കിക്കും. നമ്മുടെ ആവശ്യങ്ങളെ ചോദിച്ചറിഞ്ഞു സഹായിക്കുന്നവരുള്ള സ്ഥാപനത്തില്‍ നിന്നും മാത്രം സാധങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.”

Sunday 27 January 2008

പാഠം ഒന്നു

പാഠം ഒന്ന്‌.

എറ്റവും കൂടുതല്‍ പരസ്യം എവിടെ കാണുന്നുവോ - അവരെ കൂടുതല്‍ സൂക്ഷിക്കുക!
പരസ്യം വളരെ ചിലവുള്ള ഒരു ഏര്‍പ്പാടാണു. ഭീമമായ തുക ഇങ്ങനെ ചിലവാക്കുമ്പോള്‍
അതിന്റെ ചിലവുകൂടി ഉപഭോക്താവു വഹിക്കേണ്ടിവരും.

നിത്യ ജീവിതത്തിനു ആവശ്യമില്ലാ‍ത്തതും പരസ്യത്തിന്റെ പ്രേരണയാല്‍ വങ്ങി, ക്രമേണ അതു ഒരു ആവശ്യവസ്തു ആയി തീരുന്ന ചില അവസ്തകള്‍ ഉണ്ടാവാറുണ്ട്. ഉദാ: പാന്‍ പരാഗ്, സിഗരറ്റ്, ചില പാക്കുകള്‍, ടിന്‍ ഫുഡുകള്‍, മുതലായവ.

ഞാന്‍ ഒരു പാരയാണു :>{

നമ്മള്‍ എപ്പോഴും പറ്റിക്കലിനു ഇര ആയിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലു, നമ്മള്‍ അറിഞ്ഞോ അറിയാതേയൊ കബളിപ്പിക്കപ്പെടുന്നുണ്ട്.

ഓരോ തവണയും കബളിപ്പിക്കപ്പെടുമ്പോള്‍ അതു കണ്ടുപിടിപ്പിക്കപ്പെട്ടാല്‍ അതു സമയം അനുസരിച്ചു മറ്റുള്ളവരെ കൂടി ഞാന്‍ അറിയിക്കാം. ആര്‍ക്കെങ്കിലും, അത്തരം കാര്യങ്ങളില്‍ മുന്‍ കരുതല്‍ എടുക്കാന്‍ പറ്റിയാല്‍ അത്രയും ആകട്ടെ!

സ്നേഹത്തോടെ

മലയാളം എഴുതാൻ, വായിക്കാൻ

Click here for Malayalam Fonts

ഇവിടെ വന്നവര്‍