Tuesday, 22 July 2008

സർക്കാരെ, വളരെ നന്ദി!

വളരെ നന്ദി! സർക്കാരെ, വളരെ നന്ദി!

വൈകിയാണങ്കിലും സദ് ബുദ്ധി തോന്നിയല്ലോ!

സ്ത്രീകളെ അടുക്കളയിലേക്കു വിടുന്ന പരസ്യങ്ങൾ നിരോധിക്കുന്നു -വാർത്ത

ജീവിത വിജയത്തിനല്ല മറിച്ചു പരാജയമാണു പല പരസ്യങ്ങളുടെയും വലയിൽ വീഴുന്നവർക്കു അവസാനം കിട്ടുന്നതു!

നന്ദി സർക്കാരെ, നന്ദി!

ഇനിയും ഉണ്ട് കുറെ ഏറെ നിരോധിക്കാൻ...അതിൽ പ്രധാനം ഭക്തി പരസ്യവും, അന്ധവിശ്വാസത്തെ മുതലെടുക്കുന്ന പരസ്യവും ആണു!ഇതിനുകൂടി ദയവായി ഒരു തീരുമാനം എടുക്കണം!

മാത്രവുമല്ല ഇത്തരം പരസ്യം സ്വീകരിക്കുന്നമാധ്യമങ്ങൾ നിരോധിക്കുകയും വേണം, മനുഷ്യരെ വഴിതെറ്റിക്കുന്നതിനെതിരെ കേസ് എടുക്കുകയും ചെയ്യണം.

Sunday, 20 July 2008

നിങ്ങൾ രത്നങ്ങൾ ധരിക്കൂ!



നിങ്ങൾ ഭാഗ്യ രത്നങ്ങൾ ധരിക്കൂ!

അവരുടെ ഭാഗ്യം ഇരട്ടിആവട്ടെ!
( പക്ഷെ - അതു വിൽക്കുന്നവരുടേതണു എന്നു മാത്രം)

(ഇതു വാങ്ങുന്ന സമയത്തു ഒന്നു ചോദിക്കാൻ മറക്കരുതു: ഇതു തിരിച്ചു തന്നാൽ എന്തു തിരിച്ചു തരും?)

മലയാളം എഴുതാൻ, വായിക്കാൻ

Click here for Malayalam Fonts

ഇവിടെ വന്നവര്‍