Monday, 28 January 2008

പാഠം 2-പിടിച്ചു വലിക്കുന്നവരെ ഒഴിവാക്കുക!

ചില കച്ചവട സ്ഥാപനങ്ങള്‍ നിര്‍ബ്ബന്ധിച്ചു സാധനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കും. അവരെ തീരെ ഒഴിവാക്കുക. ഉപഭോക്താക്കളെ എന്തു വാങ്ങണം എന്നു തീരുമാനമെടുക്കാന്‍ പോലും ഇവരില്‍ ചിലര്‍ സമ്മതിക്കാറില്ല. അതിനാല്‍ ഇവരുടെ വാചകമടിയില്‍ പിടിച്ചുനില്‍ക്കാന്‍ വയ്യാതെ എന്തെങ്കിലും ഒക്കെ വാങ്ങി പോകുന്നവര്‍ ഉണ്ടു. അവരോട്:

“നിങ്ങള്‍ മാര്‍ക്കറ്റില്‍ പോകുന്നതിനു മുമ്പു തീര്‍ച്ചയായും വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റു ഉണ്ടാക്കുക. ആസാധനങ്ങള്‍ എവിടെ കിട്ടുമെന്നു ഒരു ധാരണയില്‍ എത്തുക. കൂടൂതാള്‍ വാചകമടിക്കുന്ന സെയില്‍‌സ്മാന്‍‌മാരുള്ള കടകളെ ഒഴിവാക്കുക. കാരണം അവര്‍ നമ്മെ തെറ്റിദ്ധരിപ്പിച്ചു സാധനങ്ങള്‍ വാങ്ങാന്‍ ഇടയാക്കിക്കും. നമ്മുടെ ആവശ്യങ്ങളെ ചോദിച്ചറിഞ്ഞു സഹായിക്കുന്നവരുള്ള സ്ഥാപനത്തില്‍ നിന്നും മാത്രം സാധങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.”

4 comments:

siva // ശിവ said...

ഉപകാരപ്രദം...

ഗീത said...

വളരെ ഉപകാരപ്രദമായപോസ്റ്റ് തന്നെയാണിത്.
“കൂടൂതാള്‍ വാചകമടിക്കുന്ന സെയില്‍‌സ്മാന്‍‌മാരുള്ള കടകളെ ഒഴിവാക്കുക. കാരണം അവര്‍ നമ്മെ തെറ്റിദ്ധരിപ്പിച്ചു സാധനങ്ങള്‍ വാങ്ങാന്‍ ഇടയാക്കിക്കും.“

ഇതു അനുഭവ പാഠം....

നഗരത്തിലെ പേരുകേട്ട ഒരു സ്വര്‍ണക്കട.
യൂണിഫോം ധരിച്ച സുന്ദരകുട്ടപ്പന്മാരായ ധാരാളം സെയിത്സ്മാന്മാര്‍...

അവര്‍ക്കൊക്കെ എന്തൊരു സ്നേഹം, ആന്റീ, ചേച്ചീ എന്നൊക്കെ വിളിച്ച്....
അവിടെ നിന്ന്‌ മോള്‍ക്കൊരു ബ്രേസ്ലറ്റ് വാങ്ങി.
ഒരാഴ്ച്ച കഴിഞ്ഞില്ല കണ്ണഞ്ചിക്കുന്നവിധം തിളങ്ങിയിരുന്ന ആ ആഭരണം കറുകറാന്ന്‌ ആയി ...(പഴയ സ്വര്‍ണം പോളിഷ് ചെയ്തോമറ്റൊ വച്ചതാവണം).

ഹരിശ്രീ said...

നല്ല പോസ്റ്റ്...

നിരക്ഷരൻ said...

കൊള്ളം. ഇപ്പറഞ്ഞത് ഒന്ന് പരീക്ഷിച്ച് നോക്കാം ഇനി മുതല്‍.

മലയാളം എഴുതാൻ, വായിക്കാൻ

Click here for Malayalam Fonts

ഇവിടെ വന്നവര്‍